ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമുയരുന്നതിനിടയില്‍ സിപിഎം നോമിനിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ . പദ്മകുമാര്‍ രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന .
ഇന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനോടൊപ്പം തന്റെ രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന .
സുപ്രീംകോടതി വിധിയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജ്ജി നല്‍കേണ്ടതില്ലയെന്ന തീരുമാനം യോഗം ചേര്‍ന്ന് എടുത്തതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നത് സിപിഎമ്മിനുള്ളില്‍ തന്നെയുള്ള അതൃപ്തി മറനീക്കി വരുന്നതിന്റെ സൂചനയാണ് .
പ്രാദേശിക തലത്തില്‍ യുവതി പ്രവേശനത്തിന് എതിരെ ശക്തമായ വികാരം കണക്കുന്നതിനിടയില് നിന്നും രക്ഷപ്പെടാനുള്ള നീക്കമായിട്ടാണ് രാജിതീരുമാനമെന്നാണ് അറിയുന്നത് . അയ്യപ്പഭക്തരായ കുടുംബത്തിന്റെയും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ധവും ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട് .
സിപിഎമ്മിലെ തന്നെ വിശ്വാസി സമൂഹം പദ്മകുമാര്‍ രാജിവെച്ച് പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതായി അറിയുന്നു .പത്തനംതിട്ടയിലെ വലിയൊരു ശതമാനം പാര്‍ട്ടിയിലെ അണികള്‍ അയ്യപ്പഭക്തര്‍ ആണെന്ന തിരിച്ചറിവ് പാര്‍ട്ടിയെ വെട്ടിലാക്കിയാക്കിട്ടുണ്ട് . പലരും ഇതിനെതിരെയുള്ള നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പറയുവാനും തുടങ്ങിയിട്ടുണ്ട് .
Discussion about this post