തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെതിരേ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്.
നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈന് പ്രതികരിച്ചു.
എ.എം.എം.എയുടെ നിലപാടിനെ അതിശക്തമായി വിമര്‍ശിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം.
മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണം ജോസഫൈന് പറഞ്ഞു.
Discussion about this post