വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളവും തമിഴ്നാടും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ .
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ബിജെപി തരംഗം അലയടിക്കുമെന്നും മധ്യപ്രദേശ് രാജസ്ഥാന് ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുന്ന വിജയം രാജ്യം മുഴുവന്‍ ആഞ്ഞടിക്കുമെന്നും. കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ബിജെപി നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും ത്യാഗങ്ങളുടെ ഫലമാണ് പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായ നേട്ടത്തിന് കാരണമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു .
തമിഴ്നാട്ടിലെ പ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ബിജെപിക്ക് കഴിയുമെന്നും ചായവില്‍പ്പനക്കാരന്റെ മകനെ ലോകത്തിലെ ഏറ്റവും വലിയജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ കഴിഞ്ഞതും ഒരു സാധാരണപ്രവര്ത്തകന് ദേശീയപ്രസിഡന്റ് വരെയാകാന്‍ അവസരം നല്കിയതും ബിജെപിയാണെന്ന് അമിത്ഷാ പറഞ്ഞു .
Discussion about this post