കേംബ്രിഡ്ജ് അനലറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിന് അഞ്ചു ലക്ഷം പൗണ്ട് പിഴ ( ഏകദേശം 4,72,22,250 രൂപ ) . ഗുരുതരമായ നിയമലംഘനമാണ് ഫേസ്ബുക്കില്‍ നിന്നുമുണ്ടായതെന്ന് ഇന്‍ഫോര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് പറഞ്ഞു .
വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്നു ഐസിഒ പറഞ്ഞു . യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുള്ള വിവരസംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ളതില്‍ പരമാവധി തുകയാണ് ഫേസ്ബുക്കിന് പിഴയായി വിധിച്ചിരിക്കുന്നത് .
2007-2014 കാലഘട്ടത്തില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും വ്യക്തമായ അനുമതിയില്ലാതെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയെന്നും പിഴത്തുക സ്ഥിതീകരിച്ച് ഐസിഒ വ്യക്തമാക്കി .
Discussion about this post