ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും 5ജി കണക്ടിവിറ്റിയെത്തി. റിലയൻസ് ജിയോയുടെ സഹകരണത്തോടെയാണ് സൈനികർക്ക് 4ജി,5ജി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കരസേനാ ദിനത്തിന്(ജനുവരി 15) മുന്നോടിയായിട്ടാണ് ഈ വമ്പൻ നേട്ടം.
ആർമി സിഗ്നലർമാരുടെ സഹായത്തോടെയാണ് ജിയോ 5ജി ശൃംഖല സജ്ജമാക്കിയിരിക്കുന്നത്. ഇതിനായുള്ള ഉപകരണങ്ങൾ വ്യോമമാർഗമാണ് യുദ്ധഭൂമിയിൽ എത്തിച്ചിരിക്കുന്നത്. 2022 ൽ ഭാരത് ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് വഴി ഉപഗ്രഹ ഇന്റർനെറ്റ് സൗകര്യം സിയാച്ചിനിൽ ലഭ്യമാക്കിയിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള കാരക്കോറം റേഞ്ചിലാണ് നിലവിൽ കണക്ടിവിറ്റി എത്തിയിരിക്കുന്നത്. 1984 ൽ പാകിസ്താൻ കൈക്കലാക്കാൻ ശ്രമിച്ച സിയാച്ചിൻ, 76 കിലോമീറ്റർ നീളവും 4 കിലോമീറ്റർ വീതിയുമുള്ള മേഖലയാണ്. താപനില -50 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ താഴാറുണ്ട്.
Discussion about this post