വാഷിംഗ്ടൺ; മെറ്റ ഓഫീസുകളിലെ പുരുഷന്മാരുടെ ശുചിമുറികളിൽ നിന്ന് ടാംപണുകൾ നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി സിഇഒ മാർക്ക് സുക്കർബർഗ്. മെറ്റായുടെ സിലിക്കൺ വാലി, ടെക്സസ്, ന്യൂയോർക്ക് ഓഫീസുകളിലുടനീളമുള്ള ഫെസിലിറ്റി മാനേജർമാരോട് പുരുഷന്മാരുടെ ബാത്ത്‌റൂമുകളിൽനിന്ന് നിന്ന് ടാംപണുകളും സാനിറ്ററി പാഡുകളും ഒഴിവാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നോൺ ബൈനറി,ട്രാൻസ്‌ജെൻഡർ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായാണ് പുരുഷന്മാരുടെ സുചിമുറികളിലടക്കം ടാപൂണുകളും സാനിറ്ററി നാംപ്കിന്നുകളും സ്ഥാപിച്ചിരുന്നത്.
മെറ്റയുടെ ഈ നയംമാറ്റം ആഭ്യന്തരവിവാദത്തിന് വഴിവച്ചിട്ടുണ്ട്.കമ്പനിയുടെ ആന്തരിക പ്ലാറ്റ്ഫോമായ വർക്ക്പ്ലേസിൽ @Pride ഗ്രൂപ്പിലെ ജീവനക്കാർ ആശങ്കകളും എതിർപ്പുകളും പ്രകടിപ്പിച്ചിട്ടുണ്ട്. ചിലർ രാജിഭീഷണിയും കമ്പനി വിടാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. മെറ്റ അടുത്തിടെ അതിന്റെ വൈവിധ്യം, ഇക്വിറ്റി, ഇൻക്ലൂഷൻ (DEI) പ്രോഗ്രാമുകൾ നിർത്തലാക്കുകയും അതിന്റെ മെസഞ്ചർ ആപ്പിൽ നിന്ന് ട്രാൻസ്ജെൻഡർ, നോൺ-ബൈനറി തീമുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post