കുത്തിയിരുന്ന് വാർത്തകൾ വായിക്കുക എന്നത് മിക്ക ആളുകൾക്കും വളരെ മടിയുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ച് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പ്രധാന വാർത്തകൾ ഓഡിയോ രൂപത്തിലാക്കുന്നതാണ് ഗൂഗിളിന്റെ പുത്തൻ ഫീച്ചർ.
ഡെയ്‌ലി ലിസൺ എന്നാണ് ഫീച്ചറിന്റെ പേര്. ഉപയോക്താവിൻറെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവർ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്താണ് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകൾ ഗൂഗിൾ ലഭ്യമാക്കുക . നിലവിൽ ഈ ഫീച്ചർ യുഎസിൽ മാത്രമാണ് സജ്ജമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിവരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ടെക്സ്റ്റ് രൂപത്തിലുള്ള വാർത്തകൾ ഓഡിയോയാക്കി ഗൂഗിൾ മാറ്റുന്നത്. ആൻഡ്രോയ്ഡ് , ഐഒഎസ് യൂസർമാർക്ക് അമേരിക്കയിൽ ഈ പുതിയ ഗൂഗിൾ സേവനം ഇപ്പോൾ ലഭ്യമാവുക. നിലവിൽ നിരവധി ഫീച്ചറുകൾ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് ഇനി സ്വയമേവ ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ഗൂഗിൾ അടുത്തിടെ അവതരിപ്പിച്ചത്.
Discussion about this post