രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്ത വിടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് .
എല്ലാവരും പാര്‍ട്ടിയ്ക്ക് വിധേയരാണെന്ന കാര്യം ബല്‍റാം ഓര്‍ക്കണം . അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടി മാറരുത്. ഇരുവരെയും പരസ്പരം താരതമ്യം ചെയ്ത എം.എല്‍.എ യുടെ നടപടി തെറ്റാണ് . ഇക്കാര്യത്തില്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി .
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത് അദ്ധേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് . വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയെന്ന നിലപാടെ സ്വീകരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹത്തിന്റെ അറിയിച്ചിരുന്നു . ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങള്‍ക്കും , ആചാരങ്ങള്‍ക്കും അനുസൃതമായി നിലപാടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുമുണ്ട് . ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായതെന്ന് മുല്ലപ്പള്ളി പറഞ്ഞു .
കേരളത്തിന്റെ മതേതരജനാധിപത്യ ഐക്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സിപിഎം പാര്‍ട്ടിയാണ് . ഇക്കാര്യത്തിന് ബലംപിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് . കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരികും പിണറായി വിജയനെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു .
Discussion about this post