ശബരിമലയില്‍ മൂന്ന് ദിവസത്തേക്ക് ഭജനയിരിക്കാന് അനുവാദം തരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി കേരളാ ഹൈക്കോടതിയില്‍. മൂന്ന് ദിവസം ഭജനയിരിക്കാനുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടയുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്.പ്രശാന്ത് എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക.
ഈ ഹര്‍ജി കൂടാതെ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് സമയപരിധി നിശ്ചയിക്കുന്നതിനെതിരായ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. ഇതും തിങ്കളാഴ്ചായായിരിക്കും പരിഗണിക്കുക. നിലവില്‍ സന്നിധാനത്ത് 24 മണിക്കൂറിലധികം തങ്ങാന്‍ ഭക്തജനങ്ങളെ അനുവദിക്കുന്നതല്ല. ഈ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആചാരങ്ങളുടെ വിഷയത്തില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണെന്ന് ഹര്‍ജിക്കാരനായ എസ്.പ്രശാന്ത് വാദിക്കുന്നു.
Discussion about this post