കണ്ണൂർ: ബാവോട് ബോംബ് സ്‌ഫോടനം. കണ്ണൂർ ചക്കരയ്ക്കൽ ബാവോട് റോഡരികിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.
പോലീസ് വാഹനം കടന്നുപോകുന്നതിന് ഏകദേശം 50 മീറ്റർ മുന്നിലേക്ക് മൂന്ന് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ രണ്ടെണ്ണമാണ് പൊട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസം മുൻപാണ് കണ്ണൂർ പാനൂർ മൂളിയത്തോട് ബോംബ് സ്‌ഫോടനത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത്.
Discussion about this post