ന്യൂഡൽഹി: ഡൽഹി കാർഷോറും വെടിവെയ്പ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ. ഡൽഹിയിലെ തിലക് നഗറിലെ കാർഷോറൂമിന് നേരെയാണ് വെടിവെയ്പ്പ് നടന്നത്. കൊൽക്കത്തയിൽ നിന്നാണ് രണ്ടാം പ്രതിയായ മോഹിത് പിടിയിലായത്.
ഡൽഹി ക്രൈംബ്രാഞ്ച് പോലീസിന്റെ സഹായത്തോടെ കൊൽക്കത്ത പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മോഹിത് കൊൽക്കത്തയിൽ ഉണ്ടെന്ന് ഡൽഹി ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഡൽഹി ക്രൈംബ്രാഞ്ച് ഇന്ന് തന്നെ കൊൽക്കത്തയിലേക്ക് തിരിക്കുകയും പ്രതിയെ ഡൽഹിയിലെത്തിക്കുകയും ചെയ്യും.
കാർഷോറൂമിൽ നടന്ന വെടിവെയ്പ്പിൽ നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു. മൂന്ന് പ്രതികളിൽ ഒരാളെ നേരത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെത്താൻ എന്നയാളാണ് നേരത്തെ പാനിപ്പത്തിൽ നിന്നും നിന്നും അറസ്റ്റിലായത്. ഇയാളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
Discussion about this post