ശബരിമലയില്‍ ആചാരലംഘനങ്ങള്‍ക്കെതിരെ നടക്കുന്ന സമരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊട്ടാകെ വ്യാപിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ആരും തന്നെ വന്നിരുന്നില്ല. പകരം വന്നത് സെക്രട്ടറിമാരായിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളൊന്നും തന്നെ ശബരിമലയിലെ യുവതി പ്രവേശനത്തെ അംഗീകരിക്കുന്നില്ലായെന്നത് ഒരു വസ്തുതയാണെന്ന് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരിക എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളൊന്നും തന്നെ ശബരിമലയില്‍ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത്.
https://www.facebook.com/KSurendranOfficial/posts/1968358409915452?__xts__[0]=68.ARB6cyek9YPMB-8GuZb3HNs57VIshcP4Br7HBZGSanCjIRt2Ll8MOgMzIoKXaQmNM7NLQPq80KkUg7Wv7I69IM-JNM6bWOWjYo97eKbu9FmvVRYZcW2sgBgcstWbtG-3neSHVHbgt_0iUBMnvdaXFY6CJO0qU1Oa-opEZbnTs1kSUBM-Grizl-_0YIcicAIWQP5a3u9vjYFEvsdVXc7KwqY&__tn__=-R
Discussion about this post