തിരുവനന്തപുരം: കെ.എം മാണിയുടെ മുഖ്യമന്ത്രി മോഹം തട്ടിത്തെറിപ്പിച്ചത് സിപിഐയാണെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇക്കാര്യത്തില്‍ രക്തസാക്ഷിയാകേണ്ടി വന്നെങ്കിലും അഭിമാനമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.
മുഖ്യമന്ത്രയാകാമെന്ന കെ.എം മാണിയുടെ ആഗ്രഹം തട്ടിത്തെറിപ്പിച്ചതിലൂടെ സിപിഐ കേരളത്തെ രക്ഷിച്ചെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സി. പി. ഐ മാരാരിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണി മുന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതു വരെ സി. പി.ഐ. പ്രക്ഷോഭം തുടരും.മാണിയുടെ കാര്യത്തില്‍ സുധീരന് മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post