ജല വിഭവ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും മാത്യു.ടി.തോമസിനെ ജെ.ഡി.എസ് കേന്ദ്ര നേതൃത്വം മാറ്റി. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി മാറുമെന്ന് ധാരണയുണ്ടായിരുന്നതായി ജെ.ഡി.എസ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. എച്ച്.ഡി ദേവഗൗഡ കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. എം.എല്‍.എ കെ.കൃഷ്ണന് കുട്ടിയാണ് ഈ സ്ഥാനത്തേക്ക് വരിക.
പാര്‍ട്ടിയുടെ തീരുമാനം മാത്യു.ടി.തോമസ് സ്വീകരിച്ചുവെന്ന് ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി വ്യക്തമാക്കി. ഇതിന് മുന്‍പും പാര്‍ട്ടി പറഞ്ഞപ്പോള്‍ മാത്യു.ടി.തോമസ് മാറി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എം.എല്‍.എ എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണന്‍കുട്ടിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ല എന്ന് മാത്യു ടി. തോമസ് അറിയിച്ചിരുന്നു.
Discussion about this post