മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കേസ് പിന്‍വലിക്കരുതെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് തീരുമാനം. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഘര്‍ഷം നടന്നത്. കേസ് പിന്‍വലിക്കരുതെന്ന് സിപി നായരുടേയും പോലീസിന്റേയും എതിര്‍പ്പുകളും തള്ളി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതൃത്വമാണ്.
Discussion about this post