ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ആലപ്പാട് നിവാസികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഖനനത്തിനെതിരെ പ്രഥ്വീരാജ്, ടോവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസങ്ങളെപ്പറ്റിയും മതത്തെപ്പറ്റിയുമുള്ള വിഷയം വരുമ്പോള്‍ എല്ലാവരും വാചാലരാകുന്നുണ്ടെന്നും അതേസമയം നിലനില്‍പ്പ് തന്നെ ഇല്ലാതായി പോയേക്കാവുന്ന ആലപ്പാട് നിവാസികുളുടെ പ്രശ്നം ചാനലുകളില്‍ ചര്‍ച്ചയാകുന്നില്ലെന്ന് പൃഥ്വീരാജ് ചൂണ്ടിക്കാട്ടി. സമരത്തിലുള്ളവര്‍ക്ക് വേണ്ടി എല്ലാവരും ശബ്ദിച്ചാല്‍ അധികൃതര്‍ക്ക് കണ്ണ് തുറക്കാതിരിക്കാനാകില്ലെന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ മഹാപ്രളയം വന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നുവെന്നും കൊല്ലത്തെ ആലപ്പാടില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ സഹായം നല്‍കിയിരുന്നുവെന്നും സണ്ണി വെയ്ന്‍ ഫേസ്ബുക്കിലൂടെ പറയുന്നു. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട ആവശ്യകതയുണ്ടെന്നും താന്‍ അവരുടെ കൂടെയാണെന്നും സണ്ണി വെയ്ന്‍ അഭിപ്രായപ്പെടുന്നു.
ആലപ്പാട് നടക്കുന്ന പ്രശ്നങ്ങളില്‍ തനിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ലായിരിക്കുമെങ്കിലും ഇക്കാര്യം ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമെന്ന് ടോവിനോ തോമസ് പ്രതികരിച്ചു.
https://www.facebook.com/PrithvirajSukumaran/posts/2014656718589382?__tn__=-R
https://www.facebook.com/SunnyWayn/videos/1140931436084868/?__xts__[0]=68.ARD0u638nx2dpACQZVsX_Zu1atOcgkUB6leQG1hOkH8-qJKZBSUTsAJaI-wd-M1ZdOAlC1HNQu_Hm_etzJogrNr5KnRGoKTUkLj_8s3SmnFLDaamexYU2icwnonm_DCoKMouryOuGIZ89xtkQXlFQ2hMLy-amG0gqWDFLcgtYO5dkK_Xrr6yuw2gCSnrWGq51bAGBHmCZLuZAMuEqC9n1thK-1oeZuD2n5wGNc3kVxNAU-MlTAFUSQo2zZNQq_C1nwSiR-V72sV0RWTEsOKzSAAliETVOIFld6VU9Uq6ZnlSte_MROtSBCISW9gFhVR2J0B3_ARp6XSR36JzZEGQORhJKCKxGm0txS-lCA&__tn__=-R
Discussion about this post