ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളുന്നു. മഹാരാഷ്ട്രയില്‍ അംബേദ്കറുടെ ചെറുമകന് പ്രകാശ് അംബേദ്കര്‍ക്ക് പിറകെ എസ്.പിയും സഖ്യത്തില്‍ നിന്നും പിന്മാറി. കോണ്‍ഗ്രസ് നേതാക്കളുമായി എസ്.പി ചര്‍ച്ച നടത്തിയെന്നും ഇതില്‍ എസ്.പിക്ക് വേണ്ടി ഒരു സീറ്റ് പോലും നല്കാന് കോണ്‍ഗ്രസ് തയ്യാറായില്ലെന്നും മഹാരാഷ്ട്ര എസ്.പി അധ്യക്ഷന്‍ അബു ആസ്മി പറഞ്ഞു. ഇതോടെ മഹാരാഷ്ട്രയില്‍ പത്ത് സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറായെന്നും എസ്.പി വ്യക്തമാക്കി.
ഇതിന് മുന്‍പ് സീറ്റ് വിഭജനത്തെപ്പറ്റി ജമാഅത്ത്-ഇ-ഇസ്ലാമിക്ക് കോണ്‍ഗ്രസ് ജനുവരി 30നുള്ളില്‍ എഴുതി നല്‍കണമെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞിരുന്നു. വാക്കാലുള്ള പ്രസ്താവനകള്‍ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ 8 മുതല്‍ 10 പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നും പല പാര്‍ട്ടികളും വിട്ടുമാറുകയാണ്.
Discussion about this post