കേസ് കോടതി പരിഗണിക്കുന്ന സമയത്ത് പ്രതിയെ എത്തിക്കാന്‍ വൈകിയതിന് പോലീസുകാരെ മജിസ്ട്രേറ്റ് ശിക്ഷിച്ചു . തിരുവനന്തപുരം എ.ആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തൊപ്പിയും ബെല്‍റ്റും അഴിച്ച് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി സമയം തീരും വരെ കോടതിയില്‍ നിറുത്തിച്ചത് .
ഇതേ തുടര്‍ന്ന് പോലീസുകാര്‍ തിരുവനന്തപുരം റൂറല്‍ എസ്.പി യ്ക്ക് പരാതി നല്കി . തങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ തക്ക കുറ്റം ചെയ്തട്ടില്ലെന്ന നിലപാടിലാണ് പോലീസ് നേതൃത്വം . പോലീസുകാരുടെ പരാതിയില്‍ നിയമനടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ നിലപാട് .
ജില്ലാ മജിസ്ട്രേറ്റിനെതിരെ പരാതിയുമായി ജില്ലാ ജഡ്ജിയേയും ഹൈകോടതി രാജിസ്ട്രാറിനെയും സമീപിക്കുമെന്ന് തിരുവന്തപുരം റൂറല്‍ എസ്പി അശോകുമാര്‍ വ്യക്തമാക്കി .
Discussion about this post