എറണാകുളം ; റിലീസ് വൈകിയത് ജാമ്യ ഉത്തരവ് എത്താൻ വൈകിയതിനാലെന്ന് ലൈംഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ. ഇന്ന് രാവിലെയാണ് റിലീസ് ഓഡർ എത്തിയത്. ഇന്നലെ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് സാങ്കേതിക പ്രശ്‌നമാണെന്ന് അറിഞ്ഞതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
എന്റെ വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനപൂർവ്വം ഞാൻ ചെയ്തതല്ല. എങ്കിൽപോലും ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു . മാപ്പ് പറയുന്നതിൽ ഈഗോ ഉള്ള ആളല്ല താനെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
ഒരുപാട് പേർ ചെറിയ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ തന്നോട് സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ ഇതിനായി ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കോടതിയെ ധിക്കരിച്ചിട്ടില്ല. നീതിന്യായ വ്യവസ്ഥയിൽ വിശ്യാസമുണ്ട്. കോടതിയോട് കളിക്കാനില്ല, കോടതിയോട് ബഹുമാനം മാത്രമേ ഉള്ളൂ. വിവരമുള്ള ആരും അങ്ങനെ ചെയ്യില്ല എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
Discussion about this post