തെരഞ്ഞെടുപ്പ് കാലമായാല്‍ പ്രവചനങ്ങളും പന്തയങ്ങളും സര്‍വ്വസാധാരണമാണ്.അത്തരത്തിലൊരു വാര്‍ത്തയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും വരുന്നത്.തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് പന്തയം വെച്ചിരിക്കുകയാണ് പന്തയത്തിന് പേരു കേട്ട സത്താ മാര്‍ക്കറ്റ്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റ് ലഭിക്കുമെന്നാണ് സത്താ മാര്‍ക്കറ്റില്‍ നിന്നും ഉയരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി 300 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്നും സത്താ മാര്‍ക്കറ്റ് ഉറപ്പിച്ചുപറയുന്നു..ബിജെപിക്ക് വലിയ സ്വാധീനമുളള സംസ്ഥാനമാണ് രാജസ്ഥാന്. രാജസ്ഥാനില്‍ മാത്രം 18 മുതല്‍ 20 സീറ്റുകള്‍ വരെ ലഭിക്കും. സംസ്ഥാനത്ത് 25 ലോക്സഭ സീറ്റുകളാണ് ഉളളത്.
പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് തിരിച്ചടിയും ഇന്ത്യയിലെ വോട്ടര്‍മാരുടെ വികാരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.ഇക്കാരണങ്ങള്‍ ഒക്കേ തന്നെ വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ തിരിച്ചെത്തുമെന്നും സത്താ മാര്‍ക്കറ്റ് വിശ്വസിക്കുന്നു.
Discussion about this post