തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്.തുഷാര്‍ മത്സരിക്കുന്നതില്‍ താനെതിരല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.’ശക്തമായ സംഘടനാ സംസ്കാരമാണ് തുഷാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.എസ്എന്‍ഡിപി സ്ഥാനം രാജിവെയ്ക്കണമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയോടും എസ്എന്‍ഡിപിയ്ക്ക് സ്നേഹമോ വിദ്വേഷമോ ഇല്ല,തുഷാറിനോടും എസ്എന്‍ഡിപിയ്ക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതില്‍ താല്പര്യമില്ലെന്നും ഇനി മത്സരിക്കകയാണെങ്കില് എസ്എന്‍ഡിപി ഭാരവാഹിസ്ഥാനം രാജി വെയ്ക്കണമെന്നും ഇതിന് മുന്‍പേ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Discussion about this post