എറണാകുളം ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരായ ബലാല്‍സംഗക്കേസില്‍ നടപടികള്‍ വേഗത്തിലാക്കി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചു. പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വിളിച്ചു വരുത്തി ഹൈബി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്
ഹൈബി ഈഡന് സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഹര്‍ജി പറയുന്നു. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വെച്ച് 2011 സെപ്റ്റംബര്‍ മാസം ഒന്‍പതിനാണ് ഹൈബി യുവതിയെ ബലാല്‍സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇരയുടെ പീഡന പരാതിയില്‍ അടൂര്‍ ്രപകാശിനെതിരെയും വണ്ടൂര്‍ എംഎല്‍എ അനില്‍കുമാറിനെതിരെയും കേസ് എടുത്തിരുന്നു.
അതേസമയം, ഹൈബി ഈഡനെയും സ്ത്രീപീഡന കേസില്‍ പ്രതികളായ മറ്റ് എംഎല്‍എമാരെയും ന്യായീകരിച്ച് മഹിളാ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത് തെറ്റായിപ്പോയെന്ന് എഐസിസി അംഗം ദീപ്തി മേരി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണ്. ഇരയുടെ ശരീരഭാഷയില്‍ നിന്നുതന്നെ അവര്‍ പറയുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതാണ്. ഹൈക്കോടതി ഇത് നിരീക്ഷിച്ചതാണെന്നും അവര്‍ പറഞ്ഞു.
Discussion about this post