ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിയ്ക്കും . 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുക . മഹാരാഷ്ട്രയിലെ 17 , യു പി ,രാജസ്ഥാൻ എന്നിവിടങ്ങളിലെ 2 മണ്ഡലങ്ങളു ഇതിൽ ഉൾപ്പെടും.
2014 ൽ മഹാരാഷ്ട്രയിൽ 42 സീറ്റുകളും രാജസ്ഥാനിൽ 25 സീറ്റുകളും ബിജെപി നേടിയിരുന്നു . നാസിക്,താനെ,കല്യാൺ,ഷിർദ്ദി എന്നിവിടങ്ങളിലും പോരാട്ടം കനക്കും . മഹാരാഷ്ട്രയിൽ ഒരേ ഒരു സീറ്റിലാണ് സിപിഎം മത്സരിക്കുന്നത് ,ദിൻഡോരി .മൂന്നു ഘട്ടമായി തെരഞ്ഞെടുപ്പ് നടകുന്ന കശ്മീരിലെ അനന്ത്നാഗിലും തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ് .
Discussion about this post