അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കുസമീപം കാണാതായ വ്യോമസേനാ വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും. ഫ്ലൈറ്റ് എന്‍ജിനീയറായ ഏരൂര്‍ ആലഞ്ചേരി വിജയ വിലാസത്തില്‍ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാര്‍ (29) ഉള്‍പ്പെടെ 13 സൈനികരെയാണ് കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎന്‍- 32 എന്ന വിമാനമാണ് കാണാതായത്. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറുസൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുണ്ട്. അനൂപിന്റെ ബന്ധുക്കള്‍ അസമിലേക്ക് തിരിച്ചു. വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഐ.എസ്.ആര്.ഒ.യുടെ ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post