ആദായനികുതി വകുപ്പില്‍ മോദി സര്‍ക്കാരിന്റെ ശുദ്ധികലശം തുടരുന്നു. ആദായനികുതി വകുപ്പിലെ 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുകൂടി നിര്‍ബന്ധിത വിരമിക്കല്‍ നിർദേശിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
വിവിധ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന അമ്പത് വയസ് പൂര്‍ത്തിയായ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്കെതിരേയും സമാന നടപടിയുണ്ടായിരുന്നു.
ജനറല്‍ ഫിനാന്‍ഷ്യല്‍ നിയമത്തില്‍ 56-ാം റൂള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലുള്ളവര്‍ക്കെതിരെയാണ് ഇത്തവണത്തെ നടപടി.
Discussion about this post