ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്ക് ടിവി എത്തിച്ചു നല്കിയ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസര്‍ രവീന്ദ്രന്, അസി.പ്രിസണ്‍ ഓഫീസര്‍ എംകെ ബൈജു എന്നിവര്‍ക്കാണ് സസ്പെന്ഷന്. ജയില്‍ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് ലഭിച്ച വിനോദന്‍ ജയില്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയാണ്.
കഴിഞ്ഞയിടെയാണ് പുതിയ ജയില്‍ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റത്. പൊലീസ് തലപ്പത്തെ അഴിച്ച് പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായി എത്തിയത്. നേരത്തേ ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ പിന്നീട് എക്സൈസിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post