കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വധഭീഷണി. മധ്യപ്രദേശ് എം.എൽ.എ ലീന ജെയ്ൻ ആണ് ഇക്കാര്യം പുറത്തു വിട്ടത്. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തിൽ വന്നാൽ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്നാണ് ഭീഷണി.കത്തിലാണ് ഭീഷണി സന്ദേശം വന്നത്. എം.എൽ.എയ്ക്കും വധ ഭീഷണി ഉണ്ട്.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും വിദിഷ എസ്.പി വിനായക് വെർമ്മ പറഞ്ഞു. ബസ് സ്റ്റാൻഡുകളും റെയിൽവെ സ്റ്റേഷനുകളും സർക്കാർ ആസ്പത്രിയും കേന്ദ്രീകരിച്ച് സ്ഫോടനം ഉണ്ടാകുമെന്ന് കത്തിൽ പറയുന്നു. നഗരത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post