ഉത്തർപ്രദേശ് സംസ്ഥാനത്ത് എല്ലാ വീട്ടുകാർക്കും രണ്ട് വർഷത്തിനകം പൈപ്പ് വെളളം എത്തിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എല്ലാ ഗ്രാമപ്രദേശങ്ങളിലെയും വീടുകളിലേക്ക് പൈപ്പ് വെളളം എത്തിക്കും. ബുൻഡൽ ഖണ്ഡിൽ ആഗസ്റ്റ് അവസാനത്തോടെ ഈ പദ്ധതി ആരംഭിക്കും. ജില്ലാ മജിസ്ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ പൈപ്പ് വെളളം കണക്ഷൻ ആയിട്ടുളള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഗംഗ ശുചീകരണം തന്റെ സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ക്ലീൻ ഗംഗ പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്ക് സമീപമുളള
പുഴയരികിൽ ഒരു കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.
15 ഓളം പുഴകൾ വരൾച്ചയിലേക്ക് പോകുന്നുണ്ട് ഇവയെ പുനർജീവിപ്പിക്കാനുളള നടപടികൾ വരും മാസങ്ങളിൽ നടത്തും. മഴവെളള സംഭരണത്തെ കുറിച്ച് ജനങ്ങളിൽ ബോധവത്ക്കരണം നടത്തും.
Discussion about this post