ന്യൂഡൽഹി : അന്താരാഷ്ട്ര യോഗദിനം ആചരിച്ച് ലോകം. യോഗ ദിനത്തിൽ വടക്കൻ അതിർത്തിയിൽ മഞ്ഞുമൂടിയ കുന്നിൽ പ്രദേശങ്ങളിൽ സൈനികർ യോഗ അഭ്യസിച്ചു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ യോഗയോടുള്ള സൈന്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് കിഴക്കൻ ലഡാക്കിലെ സൈനികരും യോഗ സെഷനുകളിൽ പങ്കുചേർന്നു.
15,000 അടിയിലധികം ഉയരത്തിലുള്ള സിക്കിമിലെ മുഗുതാംഗ് സബ് സെക്ടറിൽ ഇന്തേ- ടിബറ്റൻ ബോർഡർ പോലീസിലെ ഉദ്യോഗസ്ഥരും യോഗദിനം ആചരിച്ചു. വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ ഐടിബിപി ജവാൻമാർ യോഗ ആസനങ്ങളിൽ പങ്കെടുത്തു. സമഗ്രമായ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഊന്നൽ നൽകി ITBP ഉദ്യോഗസ്ഥർ യോഗ പരിശീലിക്കുന്നതിനായി കർസോക്കിൽ ഒത്തുകൂടി .
ഇന്ത്യയിലെ വൈവിധ്യമാർന്നതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയിലുടനീളം യോഗയിലൂടെ ശാരീരിക ക്ഷമത, മാനസിക ക്ഷേമം, ഐക്യബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സായുധ സേനയുടെ സമർപ്പണത്തിന് ഈ വ്യാപകമായ ആഘോഷങ്ങൾ അടിവരയിടുന്നു.
യോഗ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. യോഗ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകൾക്കും ആശംസകൾ അറിയിച്ചു.
Discussion about this post