കൊളംബോ :ഇന്ത്യ എല്ലായ്‌പ്പോഴും ശ്രീലങ്കയുടെ ‘വിശ്വസനീയ സുഹൃത്തും നല്ലൊരു പങ്കാളിയും ആയിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശയങ്കർ . അയൽ രാജ്യങ്ങൾക്കാണ് ഇന്ത്യ ആദ്യം പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കയുമായുള്ള സുഹൃത് ബന്ധത്തിൽ ഇന്ത്യയ്ക്ക് സന്തോഷമുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. ശ്രീലങ്കൻ നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം എക്‌സിൽ കുറിക്കുകയായിരുന്നു .
വിദേശകാര്യ മന്ത്രിയായി വീണ്ടും ചുമതലയേറ്റ ശേഷം എസ് ജയശങ്കറിന്റെ ആദ്യ ശ്രീലങ്ക സന്ദർശനമാണിത്. അയൽരാജ്യങ്ങൾ ആദ്യം, സാഗർ വിഷൻ തുടങ്ങിയ ഇന്ത്യയുടെ നയങ്ങൾക്ക് ശക്തി പകരുന്നതാണ് എസ് ജയശങ്കറിന്റെ ശ്രീലങ്കൻ സന്ദർശനം. ഇരുരാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം സുസ്ഥിര വികസനം ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, വടക്ക്, കിഴക്ക്, മലയോര മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരുമായും ജയശങ്കർ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി ജയശങ്കർ വിദേശകാര്യ മന്ത്രി അലി സബ്രിയുമായും കൂടിക്കാഴ്ച നടത്തി. ജയശങ്കറും വിക്രമസിംഗെയും സംയുക്തമായി കൊളംബോ, ട്രിങ്കോമാലി ജില്ലകളിൽ മോഡൽ വില്ലേജ് ഹൗസിംഗ് പ്രോജക്ടിന് കീഴിൽ 48 വീടുകൾ കൈമാറുകയും ചെയ്തു.
Discussion about this post