ശ്രീനർ :പത്താമത് അന്താരാഷ്ട്രയോഗ ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകൾക്കും താൻ ആശംസകൾ നേരുന്നു. അന്താരാഷ്ട്ര യോഗ ദിനം 10 വർഷത്തെ ചരിത്ര യാത്ര പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു എന്ന് മോദി പറഞ്ഞു.
പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്ന വേളയിൽ, യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. യോഗ ശക്തിയും നല്ല ആരോഗ്യവും നൽകുന്നു. . ശ്രീനഗറിൽ ഈ വർഷത്തെ പ്രോഗ്രാമിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം- പ്രധാനമന്ത്രി പറഞ്ഞു.
2014 ൽ ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര യോഗാ ദിനം നിർദ്ദേശിച്ചു. ഈ നിർദ്ദേശം 177 രാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു, അന്നുമുതൽ യോഗ ദിനം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. യോഗ സമ്പദ്‌രംഗത്തിന് മുതൽക്കൂട്ടാകും. ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യോഗയിലൂടെ നമുക്ക് ലഭിക്കുന്ന ഊർജം ശ്രീനഗറിൽ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗ എന്നത് നമ്മളിൽ സമാധാനം നിലനിർത്തുന്നു. എന്നാൽ ഇപ്പോൾ യോഗയെ കുറിച്ച് അന്താരാഷ്ട്ര സർലകലാശാലകളിൽ വരെ പഠനങ്ങൾ നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post