എറണാകുളം : സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും ഉയർന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയിൽ 82 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇഞ്ചിക്കാണ് ഏറ്റവും കൂടുതൽ വിലവർദ്ധനവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 240 രൂപയാണ് എറണാകുളത്തെ വില. വഴുതനങ്ങ 40 രൂപയും ബീൻസിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.
മഴയില്ലാത്തതിനാൽ തമിഴ്നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങി. ഉൽപ്പാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ വിപണിയിൽ വിലവർദ്ധനവ് പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post