മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി.ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിച്ചായിരുന്നു ധനമന്ത്രി ബജറ്റാവതരണം തുടങ്ങിയത്..
.ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയുമാണ് ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.2014ൽ 1.85 ട്രില്യൺ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവർഷം 3 ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നൽകുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടിയുമാണ് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുക. വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത രീതിയും അവലംബിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ് പ്രാവര്‍ത്തികമാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞു. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും.
വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയിൽ നടപ്പാക്കുമെന്നും ധനമന്ത്രി.
പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍:
- ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരിശീലനം
- തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും
- സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ.
- ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 400 കോടി രൂപ
- ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി
- മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ
- 80 ജീവനോപാധി വികസന പദ്ധതികൾ
- ഒക്ടോബറോടെ നഗരങ്ങൾ വെളിയിട വിസർജന മുക്തമാക്കും
- എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ്. ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ
- ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഗാന്ധി പീഡിയ
- 2020 ഓടെഎല്ലാ വീടുകളിലും കുടിവെള്ളം. ജലസംരക്ഷണത്തിനായി പദ്ധതി
- ഫിഷറീസ് മേഖലയുടെ ആധുനീകരണം
- ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തും
- റെയിൽവേ വികസനത്തിന് പിപിപി മോഡൽ
- വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി
- ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എന്‍.ആര്.ഐകാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്കാന് നിര്‍ദേശം
- വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം
- വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് എസ്.എച്ച്.ജി (വുമണ്‍ സെല്‍ഫ് ഗ്രൂപ്പ്) പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും
- 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ
- ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടുംഅഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും
- അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും.
- ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വായ്പയ്ക്ക് നികുതിയിളവ്
Discussion about this post