വ്യാപം കുംഭകോണത്തില്‍ ഉള്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നമ്രത തോമറിന്റെ മരണം വീണ്ടും അന്വേഷിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. തോമറിന്റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. 2012 ഉജ്ജയിനിലെ റെയില്‍വേ ട്രാക്കിനു സമീപമാണ് നമ്രതയുടെ ശരീരം കണ്ടെത്തിയിത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതി നാളെ പരിഗണിക്കും.
Discussion about this post