വിമത ആം.ആദ്മി പാർട്ടി എം.എൽ.എയായിരുന്ന കപിൽ മിശ്ര ബി.ജെ.പിയിൽ ചേരും. ‘ ഞാൻ നാളെ രാവിലെ 11 ന് ബി.ജെ.പിയിൽ ചേരുമെന്ന ‘മിശ്ര വെളളിയാഴ്ച ട്വീറ്റ് ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പാർട്ടിയ്ക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി പ്രചരണം നടത്തിയതിനും.ബി.ജെ.പി പാർട്ടിയിലെ മറ്റ് നേതാക്കളുമായി വേദി പങ്കിട്ടതിനും ഡൽഹി നിയമസഭ സ്പീക്കർ രാം നിവാസ് ഗോയൽ മിശ്രയെ അയോഗ്യനാക്കിയിരുന്നു.
നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ അഭിഭാഷകൻ അശ്വിനി കുമാർ ദുബെ വഴി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്പീക്കറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മിശ്ര തന്റെ കേസ് അവതരിപ്പിക്കാൻ അവസരം നൽകാത്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചു.
ബി.ജെ.പി പരിപാടിയിൽ പങ്കെടുത്തപ്പോൾ മിശ്ര സ്വമേധയ ആം.ആദ്മി പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്ന് സ്പീക്കർ കരുതി. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുകയും ആം.ആദ്മിയുടെ എല്ലാ നിബന്ധനകളും പിന്തുടർന്നതായും ഹർജിയിൽ പറഞ്ഞു. സർക്കാർ അവതരിപ്പിച്ച എല്ലാ ബില്ലുകൾക്കും നിർദ്ദേശങ്ങൾക്കും പ്രമേയങ്ങൾക്കും പിന്തുണ നൽകിയിരുന്നു.
ഡൽഹി നിയമസഭയിൽ നിന്ന് മിശ്രയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആം.ആദ്മി എം.ൽ.എ സൗരഭ് ഭരദ്വാജ് നൽകിയ പരാതിയിലാണ് സ്പീക്കറുടെ ഉത്തരവ്.
Discussion about this post