വെനസ്വേലയ്ക്കും, റഷ്യയ്ക്കുമെതിരെ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പാലിക്കാൻ ഇന്ത്യയ്ക്ക് സാമ്പത്തിക ശക്തി ത്യജിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള ഉപരോധങ്ങൾ പാലിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു, സ്വന്തം ശക്തിയും തന്ത്രപരമായ താത്പര്യങ്ങളും അതിനോടൊപ്പം നിലനിർത്തേണ്ടതുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
വെനിസ്വേലയിലെ എണ്ണ വ്യവസായത്തിന് ജനുവരി മുതൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഈ നീക്കം ആഗോള ഉപഭോക്താക്കളെ ഭയപ്പെടുത്തിയിട്ടുണ്ട്. എണ്ണ വിതരണക്കാരായ ഇന്ത്യ റിഫൈനർ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വെനിസ്വലേയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണ അമേരിക്കൻ രാജ്യത്ത് നേരിട്ടുളള എണ്ണ ഇറക്കുമിതി പുനരാരംഭിക്കാൻ കമ്പനി ഒരുങ്ങുകയാണ്.
ഇന്ത്യൻ സർക്കാർ ഇതു സംബന്ധിച്ച് അമേരിക്കയോട് അഭിപ്രായം തേടിയിരുന്നു. യുഎസ്എയുമായുളള ശക്തമായ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു. പക്ഷെ ഒരു ശക്തമായ സമ്പദ് വ്യവസ്ഥയായിരിക്കാൻ ഞങ്ങളെ അനുവദിക്കണമെന്ന് നിർമ്മല കൂട്ടിച്ചേർത്തു.
Discussion about this post