വാളയാർ കേസിലെ പ്രതികൾക്ക് സിപിഎം ബന്ധം ബന്ധമുണ്ടെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം തന്നെ കൊണ്ട് ആരും പറയിച്ചത് അല്ലെന്നും സിപിഎം പാർട്ടി പ്രവർത്തകരോടൊപ്പം നിരവധിതവണ പ്രതികളെ കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു .മകൾക്ക് നീതി കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ സമരം. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ട് കെട്ട് ആയി നിൽക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവര്‍ത്തിച്ച് പാലക്കാട് ജില്ലയിൽ യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
Discussion about this post