ഇടുക്കിയിലെ ഡാമുകളില്‍ ഇന്ന് സൈറണ്‍ ട്രയല്‍റണ്‍ നടത്തും. ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നതിനുവേണ്ടി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ ആണ് ഇന്ന് നടത്തുന്നത്.
രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് ട്രയല്‍ റണ്‍ നടത്തുകയെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തുന്ന അവസരത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു
Discussion about this post