ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ അതിർത്തിലംഘിച്ച് നടത്തിയ വെടിവയ്പിൽ ജവാന് വീരമൃത്യു. കശ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാർ ലംഘിച്ച് പാക്കിസ്ഥാൻ വെടിയുതിർത്തത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യൻ സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച കത്വവയിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. 2019-ൽ 2,000 തവണയാണ് പാക്കിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്.
Discussion about this post