യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്.ആവശ്യവുമായി കേന്ദ്ര സർക്കാരിന് നിവേദനം നൽകി. രാമജന്മഭൂമി ന്യാസ് തലവൻ നൃത്യ ഗോപാൽ ദാസാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാൻ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി യോഗി ആദിത്യനാഥ് തന്നെ വേണമെന്നാണ് ആവശ്യം.
ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഗോപാൽ ദാസ് വിശദീകരിച്ചു. മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഗോപാൽ ദാസ് പറയുന്നു. ക്ഷേത്ര ട്രസ്റ്റിൽ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post