ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഈഡന് ഗാര്‍ഡന്‍സില്‍ തുടക്കമാകും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണിത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി ആരംഭിക്കുന്നത്.
ചുവന്ന പന്തുകള്‍ക്ക് പകരം ഡേ-നൈറ്റ് മത്സരത്തിന് പിങ്കുപയോഗിക്കുന്നതിന് പ്രധാന കാരണം കാഴ്ചക്ഷമതയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സന്ധ്യാനേരത്തും ഫ്ളഡ്ലിറ്റിലും ചുവന്ന പന്തുകള്‍ ബ്രൗണ്‍ ആയി തോന്നാം. പിച്ചിന്റെ നിറവുമായി ഇതിന് സാമ്യമുള്ളതിനാല്‍ കാഴ്ച പ്രശ്നമുണ്ടാകും. അതിനാലാണ് ഏകദിന മത്സരങ്ങളില്‍ ഇപ്പോള്‍ രണ്ടു പന്തുകള്‍ ഉപയോഗിക്കുന്നത്.
Discussion about this post