ഡല്‍ഹി: പാര്‍ലമെന്റില്‍ എത്തിയത് ഓട് പൊളിച്ച് ഊട് വഴികളിലൂടെയല്ല, ജനാധിപത്യപരമായി തെരഞ്ഞെടുത്താണെന്ന് ഹൈബി ഈഡന് എംപി. ബിജെപിയുടെ ഫാസിസത്തിനെതിരെ മുന്നോട്ട് പോകും. കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെടുക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അര്ഹതയില്ലെന്നന്നും ഹൈബി വിമര്‍ശിച്ചു. ചൊവ്വാഴ്ച അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് സ്പീക്കര്‍ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിന് എതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധിക്കുകയാണ് ചെയ്തത്. അത് അവകാശമാണ്. പക്ഷേ നേരിട്ടത് അസഹിഷ്ണുതയോടെയാണെന്നും ഹൈബി ഈഡന് എംപി പറഞ്ഞു.
ഇരുസഭകളും ചേര്‍ന്നയുടന്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി കോണ്‍ഗ്രസ് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും നീക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. ഇതോടെ ഇവ നീക്കം ചെയ്യാനും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ടി.എന്‍. പ്രതാപനെയും ഹൈബി ഈഡനെയും ലോക്സഭയില്‍ നിന്നും നീക്കാനും മാര്‍ഷല്‍മാരോട് സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെടുകയായിരുന്നു.
വനിത എംപിമാരെ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തുവെന്ന് പരാതി വന്നിട്ടുണ്ട്. കൈയേറ്റം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രമ്യ സ്പീക്കര്‍ക്ക് പരാതി നല്കി. രമ്യയ്ക്കു പുറമേ കോണ്‍ഗ്രസ് എംപി ജ്യോതിമണിക്കു നേരെയും പുരുഷ മാര്‍ഷല്‍മാരുടെ കൈയേറ്റം ഉണ്ടായതായാണ് പരാതി.
Discussion about this post