കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജി വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് മാപ്പില്ല. ഇവര്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം നല്‍കരുത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നിര്‍ഭയയെ ഓടുന്ന ബസില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ദയാഹര്‍ജി പരിഗണനയിലിക്കെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം. നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Discussion about this post