ജിതിന് ജേക്കബ് –In Facebook
ഒരു ലക്ഷം ലേഖനം എഴുതിയാലും പ്രസംഗിച്ചാലും ഉണ്ടാകാത്ത ഇമ്പാക്ട് ആണ് കഴിഞ്ഞ രണ്ടു ദിവസം ‘മതേതരന്മാര്’ തനിനിറം കാണിച്ചപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
അബ്രഹാമിക് മതങ്ങള്‍ക്ക് ഒരിക്കലും മറ്റുള്ളവരെ അംഗീകരിക്കാനോ അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനോ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ കിടന്ന് മതേതരത്വം, മാനവികത, ബഹുസ്വരത എന്നൊക്കെ കവലപ്രസംഗം നടത്തുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ആകുന്നതുവരെ ഉള്ളില്‍ മതഭ്രാന്ത് കടിച്ചമര്‍ത്തി കഴിയുകയാണ് ഇക്കൂട്ടര്‍.
നൂറുകണക്കിന് ഇന്ത്യക്കാരെ തീവ്രവാദി ആക്രമണത്തിലൂടെ കൊന്ന യാക്കൂബ് മേമന് എന്ന തീവ്രവാദിയെ സുപ്രീം കോടതി വിധി പ്രകാരം തൂക്കിലേറ്റിയപ്പോള്‍ ആ തീവ്രവാദിക്കുവേണ്ടി മയ്യത്ത് നമസ്ക്കാരം നടത്തിയതില്‍ എന്താണ് തെറ്റ് എന്ന് പരസ്യമായി ചാനല്‍ ചര്‍ച്ചയില്‍ ചോദിക്കുന്നത് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് പഠനം നടത്തുന്ന യുവതിയാണ് എന്നയാഥാര്‍ഥ്യം പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല, എങ്കിലും അതാണ് യാഥാര്‍ഥ്യം.
പലസ്തീന് തീവ്രവാദികളെ പോലെ കലാപകാരിയായ ആണ് സുഹൃത്തിനെ പിന്നില്‍ ഒളിപ്പിച്ച ശേഷം പോലീസിനെതിരെ ആക്രോശിച്ച ആ യുവതി സോഷ്യല്‍ മീഡിയയിലൂടെ ആഹ്വനം ചെയ്യുന്നത് ജിഹാദ് ആണ്. മത തീവ്രവാദികളുടെ അവാര്‍ഡ് വാങ്ങാന്‍ നടക്കുന്ന മാധ്യമ സഖാക്കള്‍ അത് വാര്‍ത്തയാക്കില്ല.
ഇവിടെ ഏറ്റവും കൗതുകകരമായ കാര്യം ഡല്‍ഹിയില്‍ അക്രമം നടത്തിയ ആളുകളെ കുറിച്ചാണ്. തദ്ദേശീയരായ ആളുകള്‍ അക്കൂട്ടത്തില്‍ ഇല്ല എന്ന് തന്നെ പറയാം. തദ്ദേശീയരെ കൂടി ഉള്‍പ്പെടുത്തി വലിയ കലാപത്തിന് ശ്രമിച്ചെങ്കിലും അത് ഏശിയില്ല.
മതേതര കേരളത്തില്‍ നിന്നുള്ള മതേതരന്മാരാണ് മാധ്യമ സഖാക്കളുടെ പിന്തുണയോടെ അവിടെ കലാപം അഴിച്ചു വിട്ടത്. നവോത്ഥാന കേരളത്തില്‍ നിന്ന് തന്നെ 300 ല്‍ അധികം മതേതരന്മാര് കലാപം ഉണ്ടായ ആ ക്യാമ്പസില്‍ പഠിക്കുന്നു എന്നറിയണം. അതുപോലെ തന്നെയാണ് കലാപ ശ്രമം നടന്ന മറ്റുള്ള കാമ്പസുകളിലും. പക്ഷെ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഒന്നും ക്ലച്ച് പിടിച്ചില്ല.
ഡല്‍ഹിയിലെ റോഡുകളില്‍ അടക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മലയാളത്തില്‍ തെറി എഴുതി വെച്ചു എന്നതില്‍ നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പ് മനസിലായില്ലേ. ഇക്കൂട്ടര്‍ ജനാധിപത്യ വിശ്വാസികള്‍ അല്ല, മത ഭ്രാന്ത് മൂത്ത ഇന്ത്യ വിരുദ്ധര്‍ മാത്രമാണ് ഇവര്‍.
ഇവിടെ മനസിലാക്കേണ്ട കാര്യം കേരളത്തിന് പുറത്തുള്ള ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും ഒരുപക്ഷെ വിദ്യാഭ്യാസം കുറവായിരിക്കും, പക്ഷെ അവര്‍ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആ പാവങ്ങളെ കൂടിയാണ് കേരളത്തില്‍ നിന്നുള്ള മതഭ്രാന്ത് പിടിച്ച ഈ പന്നിക്കൂട്ടങ്ങള്‍ കുഴപ്പത്തില്‍ ചാടിക്കുന്നത്.
ഇക്കൂട്ടര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കുറവല്ല, ദാരിദ്ര്യം അല്ല, നല്ല മതഭ്രാന്ത് മാത്രമാണുള്ളത്. ഇല്ലാത്ത ഒരു ഭീതി സൃഷ്ട്ടിച്ചു ഒന്നുമറിയാത്ത പാവങ്ങളെ കൂടി കലാപത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തീക തലസ്ഥാനമായ മുംബൈയില്‍ കര്‍ഷകരെയും ദളിതരെയും ഉപയോഗിച്ച് കലാപം നടത്താന്‍ കഴിഞ്ഞ നാല് വര്‍ഷം പരമാവധി ശ്രമിച്ചു എങ്കിലും നടന്നില്ല. ഇപ്പോള്‍ മഹാരാഷ്ട്രയുടെ ഭരണം മതേതര ശിവസേനയ്ക്ക് ആയതുകൊണ്ട് മഹാരാഷ്ട്ര ശാന്തം !
ക്യാമ്പസുകള്‍ പിടിച്ചടക്കി അവിടം ആയുധപ്പുരകളായും മത തീവ്രവാദ പ്രചാരണ കേന്ദ്രങ്ങളാക്കിയും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പോലീസ് ക്യാമ്പസില്കയറുമ്പോള് ഇക്കൂട്ടര്‍ വിയര്‍ക്കുന്നത്.
ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. കൃത്യമായ വിവരം അവര്‍ക്കുണ്ട്. പക്ഷെ അവര്‍ നടപടി എടുക്കുന്നതിലും ആയിരം മടങ്ങ് ഇമ്പാക്ട് ആണ് മതേതര മേലങ്കി അണിഞ്ഞ ഇക്കൂട്ടര്‍ സ്വയം തുറന്നു കാട്ടപ്പെടുന്നത്.
ശരിക്കും ഇന്ത്യന്‍ ജനത കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറയണം. വെറും 14% ആയിട്ട് ഇങ്ങനെ എങ്കില്‍ ഭൂരിപക്ഷം ആയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഇത് തന്നെയാണ് ഇന്ത്യന്‍ ജനത ഇപ്പോള്‍ ചിന്തിക്കുന്നതും. ലെബനന് എന്ന രാജ്യത്തിന്റെ ചരിത്രം ഇപ്പോള്‍ എല്ലാവരും പഠിക്കുന്നു.
ഇതൊന്നും പറഞ്ഞാലും എഴുതിയാലും മനസിലാകാത്ത കുറെ ആളുകള്‍ക്ക് ഇപ്പോഴെങ്കിലും തലയില്‍ വെട്ടം വീഴുമെന്ന് കരുതുന്നു.
Discussion about this post