മൂന്നാർ; ബിജെപിയിൽ അംഗത്വം എടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എൻ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നും ഉപാധികൾ അംഗീകരിച്ചാൽ എസ്.രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് പരിശോധിക്കുന്നതിനായാണ് ബിജെപി നേതാക്കൾ മൂന്നാറിൽ എത്തിയത്.
നേരത്തെ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു ഡൽഹിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.
Discussion about this post