തൃശ്ശൂർ : എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരൻ മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരിയിൽ ആണ് സംഭവം നടന്നത്. വടക്കാഞ്ചേരി എളനാട് കോലോത്ത് പറമ്പിൽ എൽദോസിന്റെയും ആഷ്ലിയുടെയും മകൻ ഏദൻ ആണ് മരിച്ചത്.
വടക്കാഞ്ചേരി കണക്കൻതുരുത്തിയിലെ അമ്മയുടെ വീട്ടിൽ വച്ചായിരുന്നു കുട്ടിക്ക് അപകടം ഉണ്ടായത്. ശനിയാഴ്ച രണ്ടരയോടെ ആയിരുന്നു എയർ കൂളറിന്റെ വയറിൽ തട്ടി കുട്ടിക്ക് ഷോക്കേറ്റത്. ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post