കൊല്‍ക്കത്ത: യാക്കൂബ് മേമന്റെ ഖബറടക്കത്തിന് മുംബൈയിെലത്തിയവരില് അദ്ദേഹത്തിന്റെ ബന്ധുക്കളെയൊഴികെയുള്ളവര് തീവ്രവാദികളാണെന്ന് ത്രിപുര ഗവര്‍ണര്‍. ഇവരെ ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്നും് ത്രിപുര ഗവര്‍ണര്‍ തഗത റോയ് ട്വിറ്ററില്‍ കുറിച്ചു.
‘ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളെ മാറ്റി നിര്‍ത്താം. എന്നാല്‍ മറ്റുവള്ളവര്‍ മേമനോട് എന്തിനാണ് സഹാനുഭാവം പുലര്‍ത്തുന്നതെന്ന്, റോയ് ചോദിച്ചു. ട്വീറ്റ് ചിലര്‍ വിവാദമാക്കിയതോടെ, ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്നത് തന്റെ ബാധ്യതയാണെന്ന വാദവുമായി റോയ് മുന്നോട്ടുവന്നു. സംസ്ഥാനത്തിന്റെ സുരക്ഷയില്‍ ഗവര്‍ണര്‍ ആശങ്കപ്പെട്ടേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വീറ്റിനെതിരെ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രത മുഖര്‍ജി എന്നിവര്‍ രംഗത്തെത്തി.
Discussion about this post