പട്ന: എന്‍പിആര്‍ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാണ്, ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്ന് വിട്ടു നില്ക്കാന് സാധിക്കില്ലെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേരളമുഖ്യമന്ത്രിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലെന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് സുശീല്‍ കുമാര്‍ മോദി ഇക്കാര്യം പറഞ്ഞത്.
എന്‍പിആറില്‍ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് നില്ക്കാന് കഴിയില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന് ഇതില്‍ നിന്നും വിട്ട് നില്ക്കാന് ശ്രമിച്ചാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും 1000 രൂപ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേരളമുഖ്യമന്ത്രിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല, മറിച്ച് പ്രവര്‍ത്തിച്ചാല്‍ അത് ഭരണഘടനാ വിരുദ്ധമാകുമെന്നും’ സുശീല്‍ കുമാര്‍ മോദി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post