കരിങ്കടലിൽ സാന്നിധ്യമുറപ്പിച്ചു കൊണ്ട് റഷ്യയുടെ ശക്തമായ സൈനികാഭ്യാസം.റഷ്യൻ സൈന്യത്തിലെ ബ്ലാക് സീ ഫ്ളീറ്റ്,നോർത്ത് ഫ്ളീറ്റ് എന്നീ നാവിക വിഭാഗങ്ങളിലെ നാൽപ്പത് യുദ്ധവിമാനങ്ങളും മുപ്പതിലധികം കൂറ്റൻ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ചേർന്നാണ് കരിങ്കടലിൽ സൈനികാഭ്യാസം നടത്തുന്നത്.റഷ്യൻ നാവിക കമാൻഡർ-ഇൻ-ചീഫ് നിക്കോളായ് യെവ്മെനോഫ് നേതൃത്വം വഹിക്കുന്ന സൈനികാഭ്യാസത്തിൽ,റഷ്യൻ സൈന്യത്തിലെ തീനാമ്പായ കിൻസാൽ മിസൈൽ അടക്കം മാരകമായ പ്രഹരശേഷിയുള്ള പല ആയുധങ്ങളും പരീക്ഷിക്കപ്പെട്ടു.രണ്ടായിരം കിലോമീറ്റർ പ്രഹരപരിധിയും മാക് 10 (12348 Km/h) വേഗതയുമുള്ള ഹൈപ്പർസോണിക് വിഭാഗത്തിൽപ്പെടുന്ന കിൻസാൽ, ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ്.
സൈനിക പ്രകടനം നിരീക്ഷിച്ചു കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സന്നിഹിതനായിരുന്നു.
Discussion about this post