ഹൈന്ദവവിശ്വാസത്തെ അപമാനിച്ച് നോട്ടിസടിച്ച കെഎസ് യു നേതാവ് അല്‍ അമീനെതിരെ പരാതി. ശബരിമല കർമ്മ സമിതിയാണ് പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലാണ് സംഭവം. നോട്ടിസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കോളേജ് പരിസരത്ത് പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിൽ, ശ്രീകൃഷ്ണനെ അപകീർത്തികരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണ്. പോസ്റ്ററിന്റെ ശീർഷകത്തിൽ കോളേജിലെ ഏറ്റവും മികച്ച “കോഴി” തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു, അതിനു താഴെയായിട്ടാണ് കുറച്ച് സ്ത്രീകളുമായി നിൽക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം.
കെ എസ് യു-വിന്റെ നടപടി സാമുദായിക ഐക്യത്തെ തകർക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത് ഉടനടി തടഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് ജെ ആർ കുമാർ പരാതിയിൽ പറയുന്നു.
അതിനാൽ അത്തരം അവഹേളനപരമായ പോസ്റ്ററുകൾ ആസൂത്രണം ചെയ്യാനും സൃഷ്ടിക്കാനും പ്രദർശിപ്പിക്കാനും ഉത്തരവാദികളായവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അത് പ്രദർശിപ്പിച്ചിരിക്കുന്നിടത്ത് നിന്ന് ഉടൻ തന്നെ അത് നീക്കം ചെയ്യണമെന്നും പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/photo.php?fbid=3102556976421647&set=a.282293558448017&type=3
Discussion about this post